NEWS
മുത്തോലി പഞ്ചായത്തിലെ യു.ഡി ക്ലാർക്കിനെ കാണാതായി
28/03/2025 11:04 AM IST
News Dusk

മുത്തോലി പഞ്ചായത്തിലെ യു.ഡി ക്ലാർക്കിനെ കാണാതായി. കിഴവങ്കുളം സ്വദേശിനിയായ ബിസ്മിയെയാണ് കാണാതായത്. വ്യഴാഴ്ച പഞ്ചായത്ത് ഓഫീസില്‍ പോകാനായി വീട്ടില്‍ നിന്നും ഇറങ്ങിയതാണ്. വൈകുന്നേരം തിരിച്ചു വരേണ്ട സമയം കഴിഞ്ഞിട്ടും കാണാതായതിനെ തുടര്‍ന്ന് പഞ്ചായത്തില്‍ അന്വേഷിച്ചപ്പോഴാണ് അന്ന് ഓഫീസില്‍ വന്നിട്ടില്ല എന്ന് അറിയുന്നത്. തുടര്‍ന്ന് ഭര്‍ത്താവ് പോലീസില്‍ പരാതി നല്‍കുകയായിരുന്നു.
ചില കുടുംബ പ്രശ്നങ്ങള്‍ ഉണ്ടായിരുന്നതായി പറയപ്പെടുന്നു. പോലീസ് കേസേടുത്ത് അന്വേഷണം ആരംഭിച്ചു
Photo Courtesy - Google
ഇവിടെ പോസ്റ്റുചെയ്യുന്ന അഭിപ്രായങ്ങള്‍ കേരളശബ്ദത്തിന്റേതല്ല . അഭിപ്രായങ്ങളുടെ പൂര്‍ണ്ണ ഉത്തരവാദിത്വം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐ.ടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളൂം നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.










